Home » » ഡോ .സൈനുദ്ദീന്‍ പട്ടാഴിയും ; പട്ടാഴി എന്ന ഗ്രാമവും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു (dr sainuddin pattazhy)

ഡോ .സൈനുദ്ദീന്‍ പട്ടാഴിയും ; പട്ടാഴി എന്ന ഗ്രാമവും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു (dr sainuddin pattazhy)




കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍പെട്ട  പട്ടാഴി എന്ന കൊച്ചു ഗ്രാമം ഒരിക്കല്‍ കൂടി ആഗോള ശ്രദ്ധ നേടുന്നു. 2008 ല്‍ നാസയും ഇന്‍റര്‍നാഷണല്‍  ആസ്ട്രോണമിക്കല്‍ യൂണിയനും (ഐ‌.എ‌.യു.) ചേര്‍ന്ന്   ഒരു ഗ്രഹത്തിന് നല്കിയ പേരിലൂടെ ആണ് പട്ടാഴി പ്രശസ്തമാകുന്നത്.
പ്രമുഖ പരിസ്ഥിതി ഗവേഷകനും കൊല്ലം ശ്രീ നാരായണ കോളേജിലെ സുവോളജി  അസ്സോസിയേറ്റ്  പ്രൊഫസ്സറുമായ  ഡോ.സൈനുദ്ദീന്‍ പട്ടാഴിയുടെ

https://www.facebook.com/media/set/?set=a.190392387659328.44090.100000657054721&type=1

പേരാണ്   നാസയും ഇന്‍റര്‍നാഷണല്‍  ആസ്ട്രോണമിക്കല്‍ യൂണിയനും (ഐ‌.എ‌.യു.)ചേര്‍ന്ന്  ഗ്രഹത്തിന് നല്കിയത്.പാശ്ചാത്യര്‍  പേരിന്റെ രണ്ടാം ഭാഗത്തിനാണ്  കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാലാണ്  അദ്ദേഹത്തിന്റെ പേരിന്റെ രണ്ടാം ഭാഗമായ പട്ടാഴി ചേര്‍ത്ത് 'പട്ടാഴി 5178' എന്ന പേര് നല്കിയത്.
           ഭാരതത്തിലെ ഒരു കൊച്ചു ഗ്രാമത്തിന്റെ നാമധേയം ആദ്യമായി ശൂന്യാകാശത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഒരു വലിയ സംഭവമാണ്.നിരവധി ബഹുമതികള്‍ വിദേശരാജ്യങ്ങളില്‍ നിന്നും നിരന്തരം ലഭിച്ചു കൊണ്ടിരിക്കുന്ന ഡോ. സൈനുദ്ധീന്‍ പട്ടാഴി  ഓരോ മലയാളിക്കും, ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടമാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നത്.
     പട്ടാഴി 5178 എന്ന പേരില്‍ ഒരു അന്താരാഷ്ട്ര പുസ്തകം കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചു.'ഓസിറോണി' എന്ന വിദേശ ശാസ്ത്രകാരന്‍ രചിച്ച ഈ പുസ്തകം 'വാഡ് പ്രസ്സ്' ആണ് വിതരണം ചെയ്യുന്നത്.

    പട്ടാഴി എന്ന പേരില്‍ കപ്പുകള്‍,മൌസ് പാഡുകള്‍ തുടങ്ങിയവ അമേരിക്ക,റഷ്യ, ബ്രിട്ടന്‍,ജര്‍മനി,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വിപണനം നടത്തുന്നുണ്ട്. മൊബൈല്‍  ടവറുകളുടെ ദൂഷ്യ വശങ്ങളെ പറ്റിയുള്ള ഡോ.സൈനുദ്ധീന്‍ പട്ടാഴിയുടെ പഠനങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.ഇത്  സംബന്ധിച്ച പഠനങ്ങള്‍ക്ക്  വേണ്ടി  കേന്ദ്ര ഗവണ്‍മെന്‍റ് രൂപീകരിച്ച  രണ്ടു വിദഗ്ദ കമ്മിറ്റികളിലെ അംഗമാണ് അദ്ദേഹം.
പത്തു പുസ്തകങ്ങള്‍ അന്തര്‍ ദേശീയ തലത്തില്‍ പ്രസിദ്ധീകരിച്ചു...

E-MAIL- sainudeenpattazhy@hotmail.com
mob-9447243002

0 comments:

Post a Comment

comments pls