Home » , , , » എന്റെ ഓണം പാവങ്ങളോടൊപ്പം... കൊല്ലം തുളസി

എന്റെ ഓണം പാവങ്ങളോടൊപ്പം... കൊല്ലം തുളസി



     ഇപ്പോള്‍ ഓണം സര്‍ക്കാര്‍  ഓണമായി  മാറിയിരിക്കുന്നു.എന്റെ ചെറുപ്പത്തിലെ ഓണം എന്ന് പറഞ്ഞാല്‍ അതൊരു ഓണം തന്നെ ആയിരുന്നു.അപ്പൂപ്പന്റെ മക്കളും മരുമക്കളും ചെറുമക്കളും ഒക്കെ തറവാട്ടില്‍ കൂടുമായിരുന്നു. അത് തന്നെ ഒരോണം ആയിരുന്നു.ഒത്തൊരുമയും എല്ലാവരും കൂടി സന്തോഷം പങ്കിടുന്നതും ആണല്ലോ ഓണത്തിന്റെ പ്രധാന ലക്ഷ്യം. ഇപ്പോള്‍ ഇത് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. 

      
   ജീവിതത്തില്‍ ഉണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ തീര്‍ക്കാനുള്ള ഒരവസരമാണ് ചില ആളുകളുടെ   ഓണം.മറ്റൊരു കൂട്ടരാകട്ടെ വരുന്ന ഒരുവര്‍ഷക്കാലത്തേക്കുള്ള സമ്പാദ്യം ഓണത്തിലൂടെ കണ്ടെ ത്തുന്നു.മൂന്നാമതൊരു വിഭാഗമുണ്ട്...അവര്‍ ജീവിതത്തില്‍ എല്ലാദിവസവും ഓണം ആഘോഷിക്കു ന്നവരാണ്. ആയിരവും പതിനായിരവും ലക്ഷങ്ങളും ഇവര്‍ ദിവസവും അടിച്ചു പൊട്ടിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഓണം അല്ലെങ്കില്‍ റംസാന്‍   ആഘോഷിക്കുന്ന അതിനെ അതീവ ഗൌരവത്തോടെ കാണുന്ന ഒരു വലിയ വിഭാഗം വേറെയുണ്ട്.പക്ഷേ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഓണവും പെരുന്നാളും ഒന്നും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യാന്‍ കഴിയാത്ത, അതിന്റെ മാനസികോല്ലാസം പങ്കിടാന്‍ കഴിവില്ലാത്ത പാവങ്ങളുടെ ഒരുകൂട്ടം മേല്‍പറഞ്ഞവരില്‍ നിന്നെല്ലാം വ്യത്യസ്തമായി  ഈ സമൂഹത്തില്‍ ഉണ്ട്.അവരെ സഹായിക്കുന്നതിലും അവര്‍ക്ക് വേണ്ടി എന്തെങ്കിലും  ചെയ്യാന്‍ കഴിയുന്നിടത്തുമാണ് ഞാന്‍ സന്തോഷം കണ്ടെത്തുന്നത്. അതാണ് എന്റെ യഥാര്‍ത്ഥ ഓണം . 

കൊല്ലം തുളസിയും കൈരളി നെറ്റ് മാഗസിൻ പ്രതിനിധികളും


  കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി എന്റെ വീട്ടില്‍ ഓണം ആഘോഷിക്കാറില്ല.തിരുവോണം   ഉള്‍പ്പെടെ  നാല് ഓണ ദിവസവും ഏതെങ്കിലും അഗതി മന്ദിരത്തില്‍ പാവങ്ങളോടോപ്പം ഞാന്‍ ചിലവഴിക്കും.അവരോടൊപ്പം ഇരുന്നാണ് ആ ദിനങ്ങളില്‍ ആഹാരം കഴിക്കുന്നത്. തിരുവനന്ത പുരത്തെ മഹിളാമന്ദിരം, വൃദ്ധസദനം, വികലാംഗ സദനം തുടങ്ങിയ സ്ഥാപനങ്ങളില്‍ ആ ദിവസ ങ്ങളില്‍ ഞാന്‍ ആഹാരം വാങ്ങി കൊടുക്കും. നേരത്തെ തന്നെ അത് ബുക്ക് ചെയ്യും.ഇത് സ്ഥിരമായി ചെയ്തു വരുന്നു. എനിക്ക് കഴിഞ്ഞില്ലെങ്കില്‍ എന്നില്‍ താല്പര്യമുള്ളവരെ കൊണ്ട്   ഭക്ഷണം വാങ്ങി കൊടുക്കും. കൊല്ലത്തെ ഗാന്ധിഭവനിലും ഓണം കൂടാറുണ്ട്. 
  
   അന്യന്റെ വിശപ്പ്‌ മാറ്റാന്‍ ഒരു നേരത്തെ ആഹാരമെങ്കിലും കൊടുക്കുക എന്ന മഹത്തായ തത്ത്വത്തെ പിന്തുടരുന്നതാണ് ഓണമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. കീറിമുറിയാത്ത നമ്മുടെ പഴയ വസ്ത്രങ്ങള്‍ അലക്കി മിനുക്കി ഏതെങ്കിലും പാവത്തിന് നല്‍കിയാല്‍ അതേറ്റു വാങ്ങുന്നയാളിന് ഓണം ആയിരിക്കും;നമ്മുടെ മനസ്സിനും ഓണമാകും.എച്ചില്‍ അല്ലാത്ത ആഹാരം ഒരുനേരം ഒരു ദരിദ്രന് നല്‍കിയാല്‍ അത് വാങ്ങി കഴിക്കുന്നയാളിന് അന്ന് ഒണമായിരിക്കും.അതിലാണ് ഞാന്‍ മഹത്ത്വം കാണുന്നത്. ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്തിന്‌ ഏറ്റവും ഗുണകര മാകും.  

5 comments:

  1. കൊല്ലം തുളസി,
    വളരെ ഭീകരതയോടെ ശ്രവിച്ചിരുന്ന ഒരു നാമം
    സീരിയലുകളിലെ വില്ലനായി അഭിനയിച്ച ആള്‍
    ഇത്ര ഉദാത്തമായ മനസ്സിനുടമ ആണെന്നുള്ള
    വിവരം ബ്ലോഗിലൂടെ അറിയിച്ചതിനു നന്ദി
    ഇവിടെ ഇതാദ്യം, തികച്ചും മാതൃക ആക്കേണ്ട
    ഒരു പ്രവര്‍ത്തി, ഓണ ദിനം മാത്രമല്ല,
    ദിനം തോറും നാം തിന്നവശേഷിപ്പിക്കുന്ന
    ഭക്ഷ്യ വസ്തുകളുടെ ഒരു കണക്കെടുത്താല്‍
    ഞെട്ടി പ്പോകും, ഭക്ഷണം നമുക്ക് പഴാകാതിരിക്കാം
    കുറഞ്ഞ പക്ഷം ഇത്തരം ദിനങ്ങളിലെങ്കിലും അതൊരു
    നേരം പോലും കിട്ടാതരരെ ഒന്നോര്‍ക്കാം , അവര്‍ക്കായി
    അല്പം നീക്കി വെക്കാം അതെത്ര നല്ല പ്രവര്‍ത്തി
    തുളസി മാസ്റ്റര്‍ക്കു എന്റെ നമോവാകം.
    ഇത്തരം തുളസ്സിമാര്‍ ഇനിയും നമ്മുടെ നാട്ടില്‍ ജനിക്കട്ടെ!
    ഈശ്വരന്‍ ആയുരാരോഗ്യം നല്‍കി അനുഗ്രഹിക്കട്ടെ.
    ഈ കുറിപ്പ് ഇവിടെ തന്ന കൈരളിക്കും നന്ദി.
    എന്റെ ബ്ലോഗില്‍ വന്നതിലും ചേര്‍ന്നതിലും നന്ദി.
    വീണ്ടും കാണാം
    വളഞ്ഞവട്ടം ഫിലിപ്പ് ഏരിയല്‍
    PS: ഗ്രൂപ്പ് ചിത്രത്തില്‍ ആരൊക്കെ ഒരു അടിക്കുറിപ്പ്.

    ഈ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു കളക!
    കമന്റു ചെയ്യുന്നവര്‍ക്ക്ത് എളുപ്പമാകും. നന്ദി.

    ReplyDelete
  2. അന്യന്റെ വിശപ്പ്‌ മാറ്റാന്‍ ഒരു നേരത്തെ ആഹാരമെങ്കിലും കൊടുക്കുക എന്ന മഹത്തായ തത്ത്വത്തെ പിന്തുടരുന്നതാണ് ഓണമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. കീറിമുറിയാത്ത നമ്മുടെ പഴയ വസ്ത്രങ്ങള്‍ അലക്കി മിനുക്കി ഏതെങ്കിലും പാവത്തിന് നല്‍കിയാല്‍ അതേറ്റു വാങ്ങുന്നയാളിന് ഓണം ആയിരിക്കും;നമ്മുടെ മനസ്സിനും ഓണമാകും.എച്ചില്‍ അല്ലാത്ത ആഹാരം ഒരുനേരം ഒരു ദരിദ്രന് നല്‍കിയാല്‍ അത് വാങ്ങി കഴിക്കുന്നയാളിന് അന്ന് ഒണമായിരിക്കും.അതിലാണ് ഞാന്‍ മഹത്ത്വം കാണുന്നത്. ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്തിന്‌ ഏറ്റവും ഗുണകര മാകും.


    ഗ്രേറ്റ്.

    ReplyDelete
  3. @P V Ariel sir... ക്രൂരന്മാരെന്ന് നാം ധരിച്ചു വച്ചിരിക്കുന്ന പലരെയും അടുത്തറിയുമ്പോൾ അവരിൽ കുടികൊള്ളുന്നത് സാത്വികമായ സ്വഭാവമാണെന്ന് മനസ്സിലാക്കാൻ കഴിയും.മാരകമായ അർബുദ രോഗത്തിന്റെ പിടിയിലാണ് തുളസിയേട്ടൻ. യാതൊരു കുലുക്കവുമില്ലാതെ പുഞ്ചിരിയോടെ അതിനെ നേരിടുന്ന ധൈര്യവാനായ ഒരു മനുഷ്യനാണ് ജേർണലിസത്തിൽ ഉന്നത ബിരുദധാരിയായ ഈ കലാകാരൻ.

    ReplyDelete
  4. @ ajith sir...
    താങ്കളുടെ നിരീക്ഷണം വളരെ ശരിയാണു്.
    ഇ-ലോകത്തിലെ പരന്ന വായനക്കരനും എഴുത്തുകാരനുമായ താങ്കൾ ഇനിയും സഹകരിക്കണമെന്ന ആഗ്രഹം പുലർത്തുന്നു.

    ReplyDelete

comments pls