Home » » പെരുങ്ങാലം നിവാസികള്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരോ...!

പെരുങ്ങാലം നിവാസികള്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരോ...!


കൊല്ലം പട്ടണത്തില്‍ നിന്നും ഒരു വിളിപ്പാടകലെ കിടക്കുന്ന ഗ്രാമപഞ്ചായത്താണ് മൺറോ തുരു ത്ത്. http://en.wikipedia.org/wiki/File:Munroe_Islandk.jpg പാവപ്പെട്ട തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കു ന്ന ഇവിടം വികസനത്തില്‍ വളരെ പിന്നാക്കമാണ്. കെട്ടിടനികുതി അല്ലാതെ യാതൊരു  വരുമാ നവും ഇല്ലാത്ത ഈ ഗ്രാമപഞ്ചായ ത്തില്‍  പെട്ട,  പെരുങ്ങാലം  എന്ന പ്രദേശം ഇന്നുവരെ വാഹന സ്പര്‍ശം ഉണ്ടാകാത്ത നാടാണ് ഒരു ഓട്ടോറിക്ഷ എങ്കിലും തങ്ങളുടെ മണ്ണില്‍ എത്തുന്ന കാലം സ്വപ്നം കണ്ടിരിക്കുന്ന  നിഷ്കളങ്കരായ  പെരുങ്ങാലം നിവാസികളുടെ പ്രശ്നം പരിഹരിക്കാനുള്ള ഏക മാര്‍ഗം   2   കിലോമീറെര്‍ ദൂര ത്തില്‍ ഒരു റോഡും നൂറു മീറ്റര്‍ നീളത്തില്‍ ഒരു പാലവും ആണ്. 


പെരുങ്ങാലം നിവാസികൾ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരോ?

    ചരിത്ര പ്രസിദ്ധമായ കൊല്ലം പട്ടണത്തിൽ നിന്നും കേവലം പതിനാറു മൈൽ അപ്പുറത്തേക്ക്   സഞ്ചരിച്ചാൽ അഷ്ടമുടിക്കായലും കല്ലടയാറും അതിരിടുന്ന മനോഹരമായ മൺറോതുരുത്തിൽ എത്താം.ബ്രിട്ടീഷ് ഭരണ കാലത്ത് ജോൺമൺറോ സായിപ്പിന്റെ ഇഷ്ടദേശമായിരുന്നു ഈ നാട്. കാലങ്ങൾ കഴിഞ്ഞപ്പോൾ സായിപ്പിന്റെ പേരിന്റെ ഒർമ്മപ്പെടുത്തലായി ഇവിടം മൺറോതുരുത്ത് എന്നറിയപ്പെടാൻ തുടങ്ങി. പക്ഷേ അടിസ്ഥാന സൗകര്യങ്ങളൂടെ അപര്യാപ്തതയാൽ മൺറോ തുരുത്ത് ഗ്രാമ പഞ്ചായത്തു് നിവാസികളും അതിൽ ഉൾപ്പെടുന്ന "പെരുങ്ങാലം" എന്ന കൊച്ചു തുരുത്തിലെ ജനങ്ങളും ദുരിതക്കയത്തിൽ തന്നെ തുടരുകയാണ്.




   ഗതാഗത സൗകര്യങ്ങളൂടെ പരിമിതി മൂലം തൊഴിൽ സംരംഭങ്ങളും വ്യാപാര മേഖലയും ഈ നാട്ടിൽ ഉയരാൻ മടി കാണിക്കുന്നു. തുരുത്തിന്റെ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്നതു് റെയിൽവേസ്റ്റേഷൻ ഉൾപ്പെടുന്ന ഭാഗമാണ്. ഇതിനു് എതിർ വശത്തേക്ക് വികസനം എത്തി നോക്കിയിട്ടില്ല.



0 comments:

Post a Comment

comments pls