Home » , , , » അഭിമുഖം:പുനലൂര്‍ സോമരാജന്‍ ( ഭാഗം-1)

അഭിമുഖം:പുനലൂര്‍ സോമരാജന്‍ ( ഭാഗം-1)


പുനലൂര്‍ സോമരാജന്‍ 
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍.


      കൊല്ലം, പുനലൂര്‍,ഐക്കരക്കോണം സ്വദേശി. സാംസ്കാരിക പ്രസ്ഥാനങ്ങളിലൂടെ പൊതു  പ്രവര്‍ത്തനങ്ങളില്‍ കുട്ടിക്കാലം മുതല്‍ താല്പര്യം. ബിരുദധാരിയായ ഇദ്ദേഹം നേരത്തെ പാരലല്‍ കോളജ് അധ്യാപകനായിരുന്നു.
                 സോമരാജന്റെ നേതൃത്വത്തിലാണ് പത്തനാപുരത്തെ കുണ്ടയത്ത് ഗാന്ധിഭവന്‍ എന്ന വലിയൊരു ജീവകാരുണ്യ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്.എഴുന്നൂറോളം അന്തേവാസികളുള്ള ഇവി ടെ നാനാ ജാതിമതസ്ഥരും വിശ്വാസമില്ലാത്തവരും അവരവരുടെ ആദര്‍ശമനുസരിച്ച് ജീവിക്കുന്നു. ഗാന്ധിഭവന്‍ ജനറല്‍ സെക്രട്ടറിയും അവര്‍ നടത്തുന്ന സ്നേഹരാജ്യം മാഗസിന്റെ മാനേജിംഗ് എഡി റ്ററുമായ പുനലൂര്‍ സോമരാജന്‍  ഒരു പാട് കുടുംബങ്ങള്‍ക്ക് അഭയമായി മാറിയിരിക്കുന്നു.
                     മുനിസിപ്പല്‍ ജീവനക്കാരനായിരുന്ന ചെല്ലപ്പന്റെയും ശാരദ(പരേത )യുടെയും ആറു മക്കളില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് ഇദ്ദേഹം.കലഞ്ഞൂര്‍ പാടം സ്വദേശിനി പ്രസന്നയാണ് ഭാര്യ. സ്നേഹരാജ്യം മാഗസിന്‍ ചീഫ് എഡിറ്റര്‍ അമല്‍രാജ് മകനും എം.സി.എ. വിദ്യാര്‍ഥിനി അമിതരാജ് മകളുമാണ്.



ഗാന്ധിഭവന്റെ പ്രവര്‍ത്തന രീതികള്‍ പുനലൂര്‍സോമരാജന്‍ കൈരളിനെറ്റിലൂടെ പങ്കു വയ്ക്കുന്നു... 

രാഷ്ട്രപിതാവിനെ സ്മരിച്ചു കൊണ്ട് ഗാന്ധിഭവന്‍ എന്ന പേരില്‍ ഒരു ജീവകാരുണ്യ പ്രസ്ഥാനം. ഇതിന്റെ പ്രചോദനം എന്താണ് ?
            കുട്ടിക്കാലം മുതല്‍ സാമൂഹ്യ  സംഘടനാ കാര്യങ്ങളില്‍ താല്പര്യമുണ്ടായിരുന്നു. ജീവിതത്തിന്റെ ക്ലേശകരമായ ഘട്ടങ്ങളില്‍ പോലും പാവങ്ങളെ സഹായിക്കാനും അവരെ പരിചരിക്കാനും എന്റെ അച്ഛന്‍ ശ്രദ്ധ കാട്ടിയിട്ടുണ്ട്. രോഗികളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്ന് ഭക്ഷണം നല്‍കുകയും അവരെ കുളിപ്പിക്കുകയും മുറിവുകളില്‍ മരുന്ന് വച്ചു കെട്ടുകയും ഒക്കെ അദ്ദേഹം  ചെയ്തിരുന്നു. ഇതു കണ്ടു വളര്‍ന്ന എന്റെ ജീവിതത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും ഒരു ഭാഗമായി മാറി എന്ന്പ റയാം. ഞാന്‍ എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമ്മ ക്യാന്‍സര്‍ ബാധിച്ച് മരിക്കു ന്നത്. ചിറകിന്‍ കൂടില്‍ നിന്നും എന്നെ പെട്ടെന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ പോലെ ആയിരുന്നു അമ്മയുടെ മരണം. എന്നെ സംബന്ധിച്ചിടത്തോളം അമ്മയുടെ വാത്സല്യം പൂര്‍ണതയില്‍ എത്തി യിരുന്നില്ല.അക്കാരണത്താല്‍ അമ്മമാരോട് എപ്പോഴും വല്ലാത്ത സ്നേഹമായിരുന്നു.



   

    സുഹൃത്തുക്കളായ വിജയന്‍അമ്പാടി, അഡ്വ.പുനലൂര്‍സോമരാജന്‍ എന്നിവരോടൊപ്പം രണ്ടാ യിരത്തി രണ്ടില്‍ ഗാന്ധിജിയുടെ പേരില്‍ ഒരു സാംസ്കാരിക സംഘടന രൂപീകരിച്ചു. മതേതര ത്വം, മാനവികത, സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള ആശയപോരാട്ടം ഇതൊക്കെയാണ് അന്ന് ലക്ഷ്യമാക്കിയത്.സാഹിത്യ സാമൂഹിക ചര്‍ച്ചകള്‍, പുസ്തകോത്സവം തുടങ്ങിയവ സംഘടിപ്പിക്ക ണമെന്ന അഭിലാഷം കൂടി ഞങ്ങള്‍ പങ്കു വച്ചിരുന്നു. പത്തനാപുരത്തെ ഒരു വാടക കെട്ടിടത്തിലാ യിരുന്നു തുടക്കം. രണ്ടായിരത്തി രണ്ടു നവംബറില്‍ ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് ഈ സംരംഭം ഉത്ഘാടനം ചെയ്തു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു യാത്രാവേളയില്‍ കൊട്ടാരക്കര യ്ക്കടുത്തുള്ള കോക്കാട്  എന്ന സ്ഥലത്ത് വച്ച് വളരെ പ്രായമുള്ള ഒരമ്മയെ ഒറ്റപ്പെട്ട നിലയില്‍ കണ്ടുമുട്ടി.എണ്‍പത്തഞ്ചു വയസിലേറെ പ്രായമുണ്ടായിരുന്ന അവര്‍ക്ക് നേരത്തെ ധാരാളം സ്വത്തു ക്കളൊക്കെ ഉണ്ടായിരുന്നത്രെ.അതൊക്കെ എങ്ങനെയോ നഷ്ടപ്പെട്ടു പോയി. ആരും തിരിഞ്ഞു നോക്കാനില്ലാത്ത ആ മാതാവിനെ ഒരാളെന്നെ പരിചയപ്പെടുത്തി. അവരോടു സംസാരിച്ച കൂട്ട ത്തില്‍ "അമ്മ എന്റെ കൂടെ വരുന്നോ" എന്ന് ചോദിച്ചു. വൃദ്ധമാതാവിന് ഇത് നൂറു വട്ടം സമ്മതമാ യിരുന്നു.എന്റെ വീട്ടിലേക്ക് തന്നെ കൊണ്ടു പോകാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ ഇത്രയും പ്രായമായ ഒരാളെ അങ്ങനെ സ്വാഗതം ചെയ്യുന്നത് നന്നല്ലെന്നും എന്തെങ്കിലും സംഭവിച്ചു പോ യാല്‍ ബുദ്ധിമുട്ടാകുമെന്നും പലരും പറഞ്ഞപ്പോള്‍ അതില്‍ കഴമ്പുണ്ടെന്ന് തോന്നി. അതിനാല്‍ രണ്ടു ദിവസം കഴിഞ്ഞു വരാമെന്ന് ഉറപ്പു നല്‍കി തിരികെ വന്നു. ഞങ്ങളുടെ സംഘടന സ്ഥിതി ചെയ്യുന്ന വാടക കെട്ടിടത്തിനു സമീപം തന്നെ ഒരു വീട് ഉടന്‍ തന്നെ വാടകയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അവിടെ താമസിച്ചിരുന്നവര്‍ പെട്ടെന്ന് ഒഴിയുന്ന വിവരം കോക്കാട് നിന്നു വരുന്ന അതേ ദിവസ മാണ് അറിയുന്നത്.എല്ലാം ഒരു നിമിത്തം എന്നു വേണമെങ്കില്‍ പറയാം.


      അതൊരു ചെറിയ വീടായിരുന്നു. അതില്‍ ആ അമ്മയെ പാര്‍പ്പിച്ചു.ക്രമേണ കൂടുതല്‍ അംഗങ്ങള്‍ അവിടേക്ക് എത്താന്‍ തുടങ്ങി. അതോടെ കുറേ വാടകക്കെട്ടിടങ്ങള്‍ മാറി മാറി എടുത്ത്  പ്രവര്‍ത്ത നം വ്യാപിപ്പിക്കേണ്ട സാഹചര്യമായി. എണ്‍പത് അംഗങ്ങള്‍ വരെ ആയതോടെ കൂടുതല്‍ സൌക ര്യങ്ങളും അനിവാര്യമായി വന്നു. പക്ഷേ ചിലര്‍ ഇതിനകം വാടകക്കെട്ടിടങ്ങളുടെ ഉടമകളെ തെറ്റി ദ്ധരിപ്പിക്കുകയും അനാഥകളെ പാര്‍പ്പിക്കാന്‍ കൊടുത്താല്‍ ഉടനെയൊന്നും കെട്ടിടം ഒഴിഞ്ഞു തരില്ലെന്നുമൊക്കെ പ്രചരണം നടത്തി.അതോടെ കെട്ടിടം ഒഴിഞ്ഞു നല്‍കണമെന്ന് മുഴുവന്‍ ഉടമ കളും ഒരേ സ്വരത്തില്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ആ ഘട്ടത്തിലാണ് ഇപ്പോള്‍ ഗാന്ധിഭവന്‍ പ്ര വര്‍ത്തിക്കുന്നിടത്ത് രണ്ടേക്കര്‍ സഥലം വാങ്ങി അന്തേവാസികളെ അങ്ങോട്ട്‌ മാറ്റാന്‍ പ്രാഥ മികമായ സംവിധാനങ്ങള്‍ ഒരുക്കിയത്.  


ഗാന്ധിഭവനിലേക്ക് ആദ്യമായി കൊണ്ടു വന്ന അമ്മയുടെ പേരെന്താണ് ? അവര്‍ ജീവിച്ചിരിപ്പുണ്ടോ? 

അവരുടെ പേര് പാറുക്കുട്ടി അമ്മ എന്നായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.ആ അമ്മയുടെ ഓര്‍മ്മ ക്കായി ഗാന്ധിഭവനില്‍ പാറുക്കുട്ടി മെമ്മോറിയല്‍ പാലസ് എന്ന പേരില്‍ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. 

 എങ്ങനെയാണ്   ഈ പദ്ധതിയെ തുടക്കത്തില്‍ സമൂഹം വീക്ഷിച്ചത്‌.?
ആദ്യമൊക്കെ ആളുകള്‍ കളിയാക്കുമായിരുന്നു. വേറെ പണി ഒന്നുമില്ലേ എന്നു ചോദിച്ചവരും കുറ വല്ല. അന്തേവാസികളെ സ്വീകരിച്ചു തുടങ്ങിയപ്പോഴും സാംസ്ക്കാരിക പ്രസ്ഥാനമായി ഒരു വര്‍ഷം പ്രവര്‍ത്തിച്ചപ്പോഴും ഒരു പൈസയും പിരിക്കരുത് എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അക്കാരണ ത്താല്‍   പൊതുജനങ്ങള്‍ക്ക് ആക്ഷേപം ഉന്നയിക്കാനൊരു സാഹചര്യം വന്നിട്ടില്ല. പിന്നീട് ചില പ്രതിസന്ധികളൊക്കെ ഉണ്ടായി. തിരുവനന്തപുരം മാനസ്സിക രോഗാശുപത്രിയില്‍ ചികിത്സ കഴി ഞ്ഞ ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ ആരുമില്ലാത്തതിനാല്‍ ആശുപത്രി സൂപ്രണ്ട് അക്കാലത്ത് ഗാന്ധിഭവനിലേക്ക് അയച്ചു. ഇവിടെ സഹായിക്കാന്‍ കൂടാറുള്ള ഒന്ന് രണ്ടു ചെറുപ്പക്കാര്‍ ആ കുട്ടിയെ കല്യാണം കഴിച്ചു കൊള്ളാമെന്നു പറഞ്ഞ് വിളിച്ചിറക്കി കൊണ്ടു പോകാന്‍ ശ്രമിച്ചു.അത് ചില വൈഷമ്യങ്ങള്‍ സൃഷ്ടിച്ചു. അതോടെ ചിലര്‍  ഈ സ്ഥാപനം ഇല്ലാതാക്കാന്‍ എന്നവണ്ണം വ്യാജ പ്രചരണങ്ങള്‍ നടത്താന്‍ തുടങ്ങി. പണമുണ്ടാക്കാനും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും ഒക്കെയാണ് ഗാന്ധിഭവന്‍ രൂപീകരിച്ചിരിക്കുന്നതെന്ന് അന്ന് പറഞ്ഞവര്‍ ഉണ്ടായിരുന്നു.                        (തുടരും)    

1 comments:

comments pls