Home » , , , » അഭിമുഖം:പുനലൂര്‍ സോമരാജന്‍ (ഭാഗം 2)

അഭിമുഖം:പുനലൂര്‍ സോമരാജന്‍ (ഭാഗം 2)


പ്രതിസന്ധികള്‍  നേരിടാന്‍ മുന്നിലുള്ള മാര്‍ഗങ്ങള്‍ എന്താണ് ? 
ശുഭാപ്തി വിശ്വാസമാണ് ഈ കാര്യത്തില്‍ ഞങ്ങള്‍  അവലംബിക്കുന്നത്. മുന്‍വിധിയില്ലാത്ത മനുഷ്യ സ്നേഹികളുടെ പിന്തുണ ഇത്തരം ഘട്ടങ്ങളില്‍ ലഭിക്കുന്നുമുണ്ട്.ഗാന്ധിഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തി ക്കുന്ന വസ്തു വാങ്ങിയത് തന്നെ പുനലൂര്‍ ടൌണില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന വസ്തു വകകള്‍ വിറ്റു കിട്ടിയ തുക കൂടി ചേര്‍ത്താണ്. ഭാര്യയുടെ മുഴുവന്‍ ആഭരണങ്ങളും ഈ പ്രസ്ഥാനത്തിന്റെ നിലനില്പി നായി പല സന്ദര്‍ഭങ്ങളിലും വില്‍ക്കേണ്ടി വന്നു. 'നമ്മുടെ കുടുംബം പോലും മുന്നോട്ടു കൊണ്ടു പോകാന്‍ ബദ്ധപ്പെടുമ്പോള്‍  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ചാടി പുറപ്പെടുന്നത് സാഹ സമല്ലേ' എന്ന് ആദ്യ കാലങ്ങളില്‍ ഭാര്യ എന്നോട് ചോദിച്ചിരുന്നു. 


അമല്‍രാജ്

    

                     മകന്‍ അമല്‍രാജ്  അക്കാലത്ത് തന്നെ ഈ പ്രവര്‍ത്തന ങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയും എന്നോടൊപ്പം വരികയുംചെയ്തിരുന്നു. ഇപ്പോഴത്തെ വസ്തു വാങ്ങണമെങ്കില്‍ നേരത്തെ പറഞ്ഞ ഞങ്ങളുടെ വസ്തു  വില്‍ക്കല്‍ അന്ന്‍ അനിവാര്യമാ യിരുന്നു. അതിന് അവന്റെ അമ്മയെ ഏറ്റവും കൂടുതല്‍ പ്രേരിപ്പിച്ചത് അമല്‍രാജായിരുന്നു. ഇത്തര ത്തില്‍ കുടുംബ ത്തില്‍ നിന്നുള്ള പിന്തുണ തന്നെ ഏറ്റവും വലുതാണ്. മകന്റെ സുഹൃത്തുക്കളില്‍ നല്ല വിഭാഗം ചെറുപ്പക്കാര്‍ വളരെ ശക്തമായി ഗാന്ധിഭവനോടോപ്പമുണ്ട്. അഭ്യുദയ കാംക്ഷികളും നാട്ടുകാരും അര്‍പ്പിക്കുന്ന സേവനം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ പര്യാപ്തമാണ്. ഇവിടെയെത്തി സഹായി ക്കുന്ന ഒരുപാടുപേര്‍ ഇപ്പോഴുണ്ട്. നന്മയോടൊപ്പം നില്‍ക്കുന്ന ഒരു നല്ല കൂട്ടത്തെ ദൈവം ഈ പ്രസ്ഥാനത്തോടൊപ്പം കൂട്ടിച്ചേര്‍ത്തു എന്നാണ്‌ എനിക്ക് തോന്നുന്നത്. എന്തൊക്കെ ആയാലും പ്രതിസന്ധികള്‍ തരണം ചെയ്യാതെ ഒരു കാര്യവും മുന്നോട്ടു പോകില്ല എന്നത് നമുക്കറിയാവു ന്നതാണല്ലോ...

ഈ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന മൂല്യങ്ങള്‍ എന്തൊക്കെയാണ് ?

അമിതമായ ദൈവ  വിശ്വാസമില്ല. ഈ പ്രപഞ്ചം നിലനിര്‍ത്താന്‍ പര്യാപ്തമായ ഒരു സത്യം ഉ ണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.അതെന്നും നിലനിന്നല്ലേ പറ്റൂ.... മാനസ്സികമായി നല്ല സന്തോഷവും, ഗാന്ധിഭവന്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടുന്ന അനുഭവങ്ങളും വളരെ വലുതാണ്‌. ഒരു ചെറിയ കുടുംബം പോലും പുലര്‍ത്താന്‍ കഴിയാതെ, ആതമഹത്യ വ്യാപകമാകുന്ന ഇക്കാലത്ത് എഴുന്നൂറോളം അംഗ ങ്ങളുള്ള ഒരു വലിയ കുടുംബത്തെ നയിക്കാന്‍ കഴിയുന്നത്‌, അതും വ്യത്യസ്ത ചുറ്റുപാടില്‍ നിന്നുള്ള വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്‌ തന്നെ വലിയ ജീവിത പാഠങ്ങളാണ്.
         
               പത്തു വര്‍ഷക്കാലം  ഞാന്‍ പാരലല്‍ കോളജ് അധ്യാപകനായിരുന്നു.ഗാന്ധിജി മുന്നോട്ടു വച്ച ദര്‍ശനങ്ങളും വായനയിലൂടെയും ജീവിതാനുഭാവങ്ങളിലൂടെയും നേടിയ മൂല്യങ്ങളും ആണ് ഇവി ടെ അടിത്തറയായി സ്വീകരിച്ചിരിക്കുന്നത്. ബൈബിളും ഖുര്‍ആനും ഭഗവത്ഗീതയും പുരാണങ്ങളും എന്റെ പരിമിതമായ അറിവില്‍ നിന്നുകൊണ്ടു മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ഗ്രന്ഥങ്ങളൊ ക്കെ വായിക്കുമ്പോള്‍ എനിക്ക് തോന്നിയത് ഒരു മതവും തെറ്റായ ഒരു കാര്യവും പഠിപ്പിക്കുന്നില്ല എന്നതാണ്.മതത്തിന്റെ വേലിക്കെട്ടുകളൊന്നും ഇവിടെയില്ല.എല്ലാ മതക്കാര്‍ക്കും അവരവരുടേ തായ ആചാരാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.നിരീശ്വരവാദി കള്‍ക്ക് അവരുടെ വിശാസം പുലര്‍ത്താനും കഴിയുന്നുണ്ട്. ആരെയും ഒന്നിലേക്കും നിര്‍ബന്ധിക്കു ന്നില്ല. എല്ലാ മതങ്ങളെയും കുറിച്ച് അതില്‍പ്പെട്ട പണ്ഡിതന്മാരുടെ ക്ലാസ്സുകള്‍ വയ്ക്കാറുണ്ട്.




       മതങ്ങളെക്കുറിച്ച് പഠിച്ചവര്‍ക്ക് പരസ്പരം കുറ്റം പറയാന്‍ കഴിയില്ല.അവരുടെ അജ്ഞത അല്ലെങ്കില്‍ അങ്ങനെ ചെയ്യുമ്പോഴുള്ള അവരുടെ സ്വകാര്യനേട്ടം ലക്ഷ്യമാക്കല്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നായിട്ടാണ് പരമതനിന്ദയെ കുറിച്ച് എനിക്ക് തോന്നുന്നത്.



അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി വ്യക്തികള്‍ ഗാന്ധിഭവനെ സഹായിക്കാറു ണ്ടല്ലോ... എന്താണ് അതേക്കുറിച്ച് പറയാനുള്ളത്?
    
ധാരാളം പേര്‍ ഗാന്ധിഭവന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കുന്നുണ്ട്. അതില്‍ ഏറിയപങ്കും സഹായ പ്രവര്‍ത്തനങ്ങളില്‍ ആത്മസംതൃപ്തി മാത്രം അ നുഭവിക്കുന്നവരാണ്.നല്ല  ഒരു കാര്യം കണ്ടെത്തി ചെയ്യണം എന്നാണ്‌ അവര്‍ ലക്ഷ്യമാക്കുന്നത്. ചു രുക്കം ചിലര്‍, അഞ്ചു രൂപ നല്‍കുമ്പോള്‍ അയ്യായിരം രൂപ അതിന്റെ പരസ്യത്തിനായി മാറ്റി വയ്ക്കുന്നുമുണ്ട്. ഒരു പ്രമുഖ സിനിമാതാരം ഇവിടെ വരികയും കുഴല്‍ കിണര്‍ സ്ഥാപിക്കാനായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും രണ്ടാം ദിവസം ഡി.ഡി. എടുത്തു വച്ച് ഞങ്ങളെ വിളിച്ചു നല്കി. പക്ഷേ അദ്ദേഹം പറഞ്ഞത് ഇക്കാര്യം ഒരു കാരണവശാലും പുറത്തറിയരുത് എന്നായിരുന്നു. ഇത് ചെയ്തയാളെക്കുറിച്ച് ഏതെങ്കിലും മാധ്യമത്തിലൂടെ പുറത്തറിയുകയോ, മറ്റാരോടെങ്കിലും പറയുകയും ചെയ്‌താല്‍ ഈ തരുന്ന തുക ഞാന്‍ തിരികെ വാങ്ങുമെന്ന്  അദ്ദേഹം ശക്തമായി പറഞ്ഞിരുന്നു. പന്ത്രണ്ടു ലക്ഷത്തോളം രൂപ മുടക്കി ഗാന്ധിഭവനിലേക്ക് ഒരു ജനറേറ്റര്‍ വാങ്ങി ത്തന്ന മറ്റൊരു വ്യക്തിയുണ്ട്‌. അദ്ദേഹം ഉള്‍പ്പെട്ട ഒരു സാംസ്കാരിക സംഘടനയുടെ ഒരു പൊതു പരിപാടി  അടുത്ത ദിവസം സംഘടിപ്പിക്കുക ഉണ്ടായി. അതിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ട് ആ നല്ല മനുഷ്യന്‍ എന്നോട് പറഞ്ഞത് "താങ്കള്‍ അവിടെ പോകണം.ഗാന്ധിഭവനെക്കുറിച്ച് ആ യോഗത്തില്‍ സംസാരിക്കണം. ഒരു കാരണവശാലും എന്റെ പേരോ ഞാന്‍ നല്‍കുന്ന സഹാ യങ്ങളോ    അവിടെ പരാമര്‍ശിക്കരുത് " എന്നായിരുന്നു. ആ മീറ്റിങ്ങിനു ഞാന്‍ എത്തിയപ്പോള്‍ അ ദ്ദേഹത്തിന്റെ അനുജന്‍ എന്നെ വന്നു കാണുകയും ഒരു കാരണവശാലും ജ്യേഷ്ഠന്റെ കാര്യം പറയരുതെന്ന്  ഓര്‍മ്മിപ്പിക്കുകയും  ചെയ്തു. ഈ രീതിയില്‍ വിഭിന്ന വ്യക്തിത്വങ്ങളാണ് ഗാന്ധിഭവ നെ സഹയിച്ചു കൊണ്ടിരിക്കുന്നത്.

നിരവധി അനുഭവങ്ങള്‍ ഉള്ള അന്തേവാസികള്‍ ഇവിടെ ഉണ്ട്? അതില്‍ നിന്നും എടുത്തു പറയാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാമോ? 
   
ജീവിതത്തിന്റെ നിസ്സാരത വെളിവാക്കപ്പെടുന്ന ഒരുപാട് ജീവിത മുഹൂര്‍ത്തങ്ങള്‍ ഇവിടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. അഹങ്കാരിയായ മനസ്സുകള്‍ക്ക് മനുഷ്യ ജീവിതത്തിന്റെ നിസ്സാരത മനസ്സി ലാക്കാന്‍, പ്രഗല്ഭരും സാധാരണക്കാരുമൊക്കെ ഉള്‍പ്പെടുന്ന ഗാന്ധിഭവന്‍ നല്ലൊരു പാഠശാല യാണ്.


     
റാന്നിയിലെ മുന്‍ എം.എല്‍.എ. എം.കെ. ദിവാകരന്‍  ഗാന്ധിഭവന്‍ കുടുംബത്തിലെ ഒരംഗമാണ്. ഇ.എം.എസ്.അടക്കമുള്ള പ്രഗല്ഭാരോടോപ്പമാണ് സി.പി.ഐ.ക്കാരനായ ഈ മുന്‍ജന പ്രതിനിധി ആദര്‍ശം മുറുകെപ്പിടിച്ചു, സാമ്പത്തിക നേട്ടങ്ങളുടെ പിന്നാലെ പോകാതെ പൊതുപ്രവര്‍ത്തനം നട ത്തിയത്.മക്കളില്ലാത്ത അദ്ദേഹവും ഭാര്യയും എങ്ങനെയോ കേട്ടറിഞ്ഞ് ഒരു ദിവസം ഇവിടെയെ ത്തി."ഒരു ഭാര്യക്കും ഭര്‍ത്താവിനും ഗാന്ധിഭവനില്‍ പ്രവേശനം നല്‍കുമോ" എന്നു ചോദിച്ചു. ഞങ്ങള്‍ സമ്മതം അറിയിച്ചപ്പോഴാണ് താന്‍ മുന്‍ എം.എല്‍.എ.ആണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. രോഗിണിയായിരുന്ന അദ്ദേഹത്തിന്‍റെ ഭാര്യ വളരെ കഷ്ടപ്പെട്ടിരുന്നു.ഒന്നരമാസക്കാലം അവര്‍ ആശുപത്രിയില്‍ കിടപ്പിലായിരുന്നു. അവര്‍ മരിക്കുന്നതു വരെ അദ്ദേഹം കൂടെയിരുന്ന് അവരെ പരി ചരിച്ചു.ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ചിട്ടും ജീവിതത്തില്‍ സാമ്പത്തികമായി ഒന്നും നേടാന്‍ കഴിയാതി രുന്ന ആ വ്യക്തിയെ തീര്‍ച്ചയായും പുതിയ തലമുറ പഠിക്കേണ്ടത് തന്നെയാണ്. നാം എത്ര ഉന്നത നിലയിലെത്തിയാലും വാര്‍ധക്യവേളയില്‍ ആരോരുമില്ലാത്തവരാകുമെന്ന ചിന്ത ന മ്മില്‍ എപ്പോഴും ഉണ്ടാകണം.




ആനനന്ദവല്ലിയമ്മാള്‍ :   
സര്‍. സി.പി രാമസ്വാമി അയ്യരുടെ ചെറുമകള്‍.ഇപ്പോള്‍ ഗാന്ധിഭവന്‍ കുടുംബാംഗം.ഒപ്പമുള്ളത് ശീതള്‍:ഗാന്ധിഭാവനിലെ ന്തേവാസിയുടെ മകള്‍(പുനലൂര്‍ സോമരാജന്റെ വളര്‍ത്തു മകള്‍ )  

      വിവിധ കോളജുകളില്‍ നിന്നും മറ്റും പ്രോജക്ട് വര്‍ക്ക് ചെയ്യാനും സ്ഥാപനത്തെക്കുറിച്ച് പഠി ക്കാനും ധാരാളം പേര്‍ വരാറുണ്ട്. അവരോടെല്ലാം ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ എത്ര വലിയ വരാ യാലും സ്വന്തം അച്ഛനമ്മമാരെ തള്ളിപ്പറയരുത് എന്നാണ്.മുന്‍ജില്ലാകലക്ടര്‍ ഷാജഹാന്‍  മു മ്പൊ രിക്കല്‍  ഗാന്ധിഭവനിലെ ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തി. 45 ദിവസം നീണ്ടു നിന്ന ഒരു ക്യാമ്പിന്റെ ഭാഗമായുള്ള സെമിനാറായിരുന്നത്.ആ വേദിയില്‍ സംസാരിക്കുന്നതിനു മുമ്പ് അദ്ദേ ഹം കുട്ടികളോട് ചോദിച്ചു :"ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്നും നിങ്ങള്‍ പഠിച്ച പ്രധാന ജീവിത പാഠം എന്താണ്? ഓരോരുത്തരും പറയൂ, അതു കഴിഞ്ഞിട്ട് ഞാന്‍ സംസാരിക്കാം."
ഈ ചോദ്യത്തിന്റെ മറുപടിയായി മുഴുവന്‍ കുട്ടികളും പറഞ്ഞത് ഞങ്ങള്‍ എത്ര വലിയവരായാലും ഞ ങ്ങളുടെ മാതാപിതാക്കളെ ഉപേക്ഷിക്കില്ല എന്നായിരുന്നു.  ഒരുപാട് അനുഭവങ്ങളുള്ള ഇതുപോലൊ രു സ്ഥാപനം ഒരുപക്ഷേ കേരളത്തില്‍ വേറെ കാണില്ല.പുതിയ തലമുറ ഒരു വലിയവീടും വച്ച് അണുകുടുംബമായി ജീവിക്കുകയാണ്.പരസ്പരം മിണ്ടാട്ടം കുറവായിരിക്കും.മക്കള്‍ പഠിക്കുകയും ഗൃഹനാഥന്‍ തൊഴിലിനു പോകുകയും അമ്മമാര്‍ ടി.വി.യുടെ മുന്നില്‍ ഇരിക്കുകയും ചെയ്യുമ്പോള്‍ സുഖദുഃഖങ്ങള്‍ അവിടെ പങ്കുവയ്ക്കപ്പെടുന്നില്ല.ഗാന്ധിഭവനിലെ 70% അന്തേവാസികളും മാനസി കമായി സ്ഥിരത ഇല്ലാത്തവരാണ്.അതില്‍ കുട്ടികളും മുതിര്‍ന്നവരും പെടുന്നു.ഇവിടത്തെ കുടുംബാം ഗങ്ങള്‍ക്ക് നാളയെക്കുറിച്ചു ചിന്തയില്ല,സ്വകാര്യസ്വത്ത് ഉണ്ടാക്കണമെന്ന് ആഗ്രഹമില്ല,വലിയ വ്യാമോഹങ്ങളുമില്ല. എങ്ങനെയെങ്കിലും ഭക്ഷണം കിട്ടുമെന്ന് കരുതി മുന്നോട്ടു പോകുകയും ഉള്ള സ്ഥലത്ത് എല്ലാവരും കഴിയുകയും ചെയ്യുന്നു.പത്തെഴുന്നൂറു അംഗങ്ങളുള്ള ഒരു വലിയ കൂട്ടുകുടുംബ മായ ഗാന്ധിഭവനില്‍ മുഴുവന്‍ ആളുകളും കളങ്കരഹിതമായി സ്നേഹം പങ്കിടുന്നു.സമൂഹത്തിനു ഇതൊ രു വലിയ സൂചകം തന്നെയാണ്.                                                                                                  
                                                                                                                                                 (തുടരും )
   

0 comments:

Post a Comment

comments pls